ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കുള്ളിലേക്ക് കാട്ടുപന്നി പാഞ്ഞ് കയറി ഓട്ടോ മറിഞ്ഞു, 2 പേർക്ക് പരുക്ക്

പാലക്കാട് ദേശിയപാതയിൽ ചുവട്ടുപാടത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി. ഉടൻ ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ഓട്ടോ രണ്ടു തവണ മറിഞ്ഞു നെന്മാറ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവർ ഷംസുദ്ദീൻ(58), യാത്രക്കാരിയായ കുമാരി(45) എന്നിവർക്കാണു പരിക്കേറ്റത്.

ദേശിയപാതയിൽ ചുവട്ടുപാടത്ത് ചൊവ്വാഴ്‌ച രാവിലെ 5.30 നാണ് സംഭവം. ചികിത്സയുടെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Wild Boar rushes into a moving Auto in Palakkad

More Stories from this section

family-dental
witywide