അടിമാലിയിലെ കാട്ടാന ആക്രമണം : വയോധികയുടെ മൃതദേഹവുമായി വന്‍ പ്രതിഷേധം

കോതമംഗലം: വയനാടും മൂന്നാറും ആവര്‍ത്തിച്ച അടിമാലിയിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം കനക്കുന്നു. അടിമാലിയിലെ കാഞ്ഞിരവേലിയിലാണ് നാടിനെ നടുക്കി ഇന്ന് രാവിലെയുണ്ടായ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയായ വയോധിക കൊല്ലപ്പെട്ടത്. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്.

സംഭവത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധം തുടരുകയാണ്. ഡീന്‍ കുര്യാക്കോസ് എം പി, മാത്യു കുഴല്‍ നാടന്‍, എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മൃതദേഹവുമായി കോണ്‍ഗ്രസ് നേതാക്കളും നാട്ടുകാരും കോതമംഗലം ടൗണിലേക്ക് നീങ്ങി.

മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയി പ്രതിഷേധിക്കുകയാണ്. ഇത് തടയാന്‍ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. നേരത്തേ ഇന്‍ക്വസ്റ്റ് നടത്താനും നാട്ടുകാര്‍ സമ്മതിച്ചിരുന്നില്ല.

ഇന്ന് രാവിലെ തന്റെ പുരയിടത്തില്‍ മൂന്ന് കാട്ടാനയെക്കണ്ട ഇന്ദിര തുരത്തിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ആന ഇന്ദിരയ്ക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇന്ദിരയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

More Stories from this section

family-dental
witywide