ഇക്കുറി വയനാട്ടിലല്ല, പത്തനംതിട്ടയിൽ കാട്ടാന ആക്രമണം; ആക്രമിച്ചത് ഒറ്റക്കൊമ്പൻ, മൂന്ന് പേർക്ക് പരിക്ക്

പത്തനംതിട്ട: വയനാടിന് പിന്നാലെ പത്തനംതിട്ടയിലും കാട്ടാന ആക്രമണം. മൂഴിയാറിൽ ആദിവാസി കുടുംബത്തെയാണ് കാട്ടാന ആക്രമിച്ചത്. കാടിനുള്ളിൽ നിന്ന് തേൻ ശേഖരിച്ച് തിരികെ വരുകയായിരുന്ന ആദിവാസി കുടുംബത്തിന് നേരെയാണ് കാട്ടാന ഓടിയടുത്തത്. സജിത്ത് (24), സജിത്തിന്റെ അമ്മ അനിത, അച്ഛൻ സുകുമാരൻ എന്നിവർക്ക് പരിക്കേറ്റു. സജിത്തും കുടുംബവും കാട്ടിനുളളിൽ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. ഒറ്റക്കൊമ്പനാണ് അക്രമിച്ചതെന്ന് സജിത്ത് പറഞ്ഞു.

wild elephant attacks tribe family in pathanamthitta

More Stories from this section

family-dental
witywide