കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു, രക്ഷിക്കാൻ മണിക്കൂറുകളായി പരിശ്രമം; സ്ഥലത്ത് ജാഗ്രത

കൊച്ചി:എറണാകുളം കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാൻ മണിക്കൂറുകളായി പരിശ്രമം തുടരുന്നു. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. മലയാറ്റൂർ ഡി എഫ് ഒ അടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ ചെറിയ കുളത്തിന് സമാനമായ കിണറ്റിലാണ് കാട്ടാന വീണത്. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാല്‍ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയ്ക്ക് തനിയെ കയറിപോകാനായില്ലെങ്കില്‍ മണ്ണിടിച്ച് രക്ഷപ്പെടുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. കിണറിയിൽ നിന്ന് പുറത്തെക്കുമ്പോൾ ആന അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ സ്ഥലത്ത് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആനയെ മയക്കുവെടിവെച്ച് കൊണ്ടുപോകണമെന്ന ആവശ്യം നാട്ടുകാരും ശക്തമാക്കിയിട്ടുണ്ട്.

Wild elephant falls into well in Kothamangalam, rescue operations details

More Stories from this section

family-dental
witywide