വയനാട് കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതം ഏറ്റെന്ന് സംശയം

വയനാട്: വയനാട് ജില്ലയിലെ നീർവാരം അമ്മാനിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് വൈദ്യുതാഘാതം ഏറ്റതാണെന്ന് സംശയമുണ്ട്. 12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം ജില്ലയിലെ പത്തനാപുരം പിറവന്തൂർ കടശ്ശേരിയിലും കാട്ടാനയെ ചരിഞ്ഞെ നിലയിൽ കണ്ടെത്തിയിരുന്നു. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെഫ്ഡിസിയുടെ യൂക്കാലി കോപ്പിസ് പ്ലാൻ്റേഷനിലാണ് ജഡം കണ്ടെത്തിയത്. 25 വയസ് തോന്നിക്കുന്ന കൊമ്പനാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനയുടെ പോസ്റ്റ്മോർട്ടം നടത്തി ജഡം മറവ് ചെയ്തു.

More Stories from this section

family-dental
witywide