ടെക്സാസിൽ കാട്ടു തീ പടർന്നു; 5000 ഏക്കർ കത്തിനശിച്ചു

ടെക്സാസിൻ്റെ വടക്കൻഭാഗത്ത് കാട്ടു തീ പടർന്ന് 5000 ഏക്കർ കത്തി നശിച്ചു. കാട്ടു തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ചൂടും ശക്തമായ കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ തീ പടരാൻ സാഹചര്യം നിലനിൽക്കുന്നതായി അധികൃതർ അറിയിച്ചു.

ശനിയാഴ്ച ഡ്യൂമാസിലാണ് കാട്ടു തീ ആദ്യം കണ്ടത്. അത് ഏതാണ്ട് 750 ഏക്കർ വനഭൂമി കത്തിചാമ്പലാക്കിയെന്ന് എ ആൻഡ് എം ഫോറസ്റ്റ് സർവീസ് അറിയിച്ചു. പിന്നീട് 24 മണിക്കൂറിനുള്ളിൽ 5000 ഏക്കർ സ്ഥലത്ത് തീ പടർന്നു. തീ പിടിത്തത്തെ തുടർന്ന് പ്രദേശത്ത് കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പവും വളരെ കുറവാണ്. ഇത്തരം സാഹചര്യത്തിൽ ഇനിയും തീ പിടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാട്ടുതീ ഭീതി നേരിടുന്ന പല സ്ഥലങ്ങളിലും നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികർതർ അറിയിച്ചു. കഴിഞ്ഞ വർഷം ഹവായിലുണ്ടായ കാട്ടു തീയിൽ വളരെയധികം നാശനഷ്ടങ്ങളുണ്ടായിരുന്നു. ഒരുപാട് ആളുകൾക്ക് ജീവനും നഷ്ടമായിരുന്നു.

Wildfire at Texas