ഗ്രീസിൽ വമ്പൻ കാട്ടുതീ, ഇരുണ്ടുകൂടി ഏഥൻസ്; ഏറ്റവും ചൂടേറിയ മാസമാകുമെന്ന് മുന്നറിയിപ്പ്

ഏഥൻസ്: ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽ ഞായറാഴ്ച കാട്ടുതീ ആളിക്കത്തി. ഇതോടെ ഗ്രീക്ക് തലസ്ഥാനം ഇതോടെ കടുത്ത ഇരുട്ടിൽ അകപ്പെട്ടു. വലിയ രക്ഷാ പ്രവർത്തനങ്ങൾക്കൊടുവിലാണ് അപകടത്തിന് ശമനനമുണ്ടായത്. 400-ലധികം അഗ്നിശമന സേനാംഗങ്ങളും 110 ഫയർ എഞ്ചിനുകളും ധാരാളം സന്നദ്ധപ്രവർത്തകരും തീ അണയ്ക്കുകയായിരുന്നു, ഏഥൻസിൽ നിന്ന് 35 കിലോമീറ്റർ (22 മൈൽ) അകലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടുത്തമുണ്ടായത്. 15 അഗ്നിശമന വിമാനങ്ങളും ഒമ്പത് ഹെലികോപ്റ്ററുകളുമടക്കം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അതേസമയം ഈ മാസം ഏറ്റവും ചൂടേറിയ മാസമാകുമെന്ന് രാജ്യത്ത് മുന്നറിയിപ്പുണ്ട്. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ, ശക്തമായ കാറ്റിനാൽ മോശമാകുന്നതിനാൽ കാട്ടുതീയുടെ അപകടം വർദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ വ്യാഴം വരെയുള്ള കാലാവസ്ഥ കാട്ടുതീയുടെ അപകടസാധ്യത വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരും സർക്കാർ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിൻ്റെ പകുതിയും റെഡ് അലർട്ടിന് കീഴിലായിരിക്കുമെന്ന് കാലാവസ്ഥാ പ്രതിസന്ധി, സിവിൽ പ്രൊട്ടക്ഷൻ മന്ത്രി വാസിലിസ് കിക്കിലിയസ് പറഞ്ഞു.