‘ഇന്ത്യ’യിൽ ഭിന്നത? നിതി ആയോ​ഗ് യോ​ഗത്തിനില്ലെന്ന് പിണറായി, സ്റ്റാലിൻ, സിദ്ധരാമയ്യ, രേവന്ത് അടക്കമുള്ളവ‍ർ; പങ്കെടുക്കുമെന്ന് മമത

ദില്ലി: നാളെ ചേരാനിരിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ നിതി ആയോ​ഗ് യോ​ഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇന്ത്യാ മുന്നണിയിലെ മുഖ്യമന്ത്രിമാർക്കിടയിൽ ഭിന്നത. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്നതിനാൽ യോഗത്തിനില്ലെന്ന് ഇന്ത്യ സഖ്യത്തിലെ പ്രമുഖ മുഖ്യമന്ത്രിമാരെല്ലാം നിലപാട് സ്വീകരിച്ചപ്പോൾ ബംഗാൾ മുഖ്യമന്ത്രിയാണ് വ്യത്യസ്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ എന്നിവരെല്ലാം വിട്ടുനിൽക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി മമത ബാനർജി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങൾക്ക് അർഹമായ പരി​ഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് മുഖ്യമന്ത്രിമാർ ബഹിഷ്കരണം പ്രഖ്യാപിച്ചത്. ജൂലൈ 23 ന് നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ പൊതു അഭിപ്രായം. തന്‍റെയും അഭിപ്രായം ബജറ്റിൽ കടുത്ത വിവേചനമാണെന്ന് വ്യക്തമാക്കിയ മമത, പക്ഷേ നീതി ആയോഗിൽ പങ്കെടുക്കുന്നത് നേരത്തെ തീരുമാനിച്ചതിനാലാണെന്നും വിവരിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മനയത്തിനെതിരേ താൻ യോഗത്തിൽ പങ്കെടുത്ത് വിമർശനമുന്നയിക്കുമെന്നും മമത വ്യക്തമാക്കി.

More Stories from this section

family-dental
witywide