കുറിച്ച് വെച്ചോളൂ! 2026 മാർച്ച് 31നകം രാജ്യത്ത് നക്സലുകളെയും മാവിയിസ്റ്റുകളെയും തുടച്ചുനീക്കും: അമിത് ഷാ

ഡൽഹി: 2026 ഓടെ രാജ്യം പൂർണമായും നക്‌സലിസത്തിൽ നിന്നും മാവോയിസത്തിൽ നിന്നും മുക്തമാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026 മാർച്ച് 31നകം രാജ്യത്തുനിന്ന് നക്‌സലിസം തുടച്ചുനീക്കുമെന്നാണ് അമിത് ഷാ ഒരു പ്രമുഖ ദേശിയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ വ്യക്തമാക്കിയത്.

‘നക്‌സലിസം വർഷങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും വികസനത്തെ തടസപ്പെടുത്തി. ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവയുൾപ്പെടെ ഒരുകാലത്ത് നക്‌സൽ പ്രവർത്തനങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്ന മിക്ക സംസ്ഥാനങ്ങളും ഇന്ന് നക്‌സൽ മുക്തമായി. ഛത്തീസ്‌ഗഡിലെ രണ്ട് ജില്ലകളിൽ മാത്രമാണ് നിലവിൽ നക്‌സൽ പ്രവർത്തനമുള്ളത്. ഛത്തീസ്‌ഗഡിലെ ബിജെപിയുടെ സമീപകാല തിരഞ്ഞെടുപ്പ് വിജയം നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരും’- അമിത് ഷാ വ്യക്തമാക്കി.

ഛത്തീസ്‌ഗഡിലെ നക്‌‌സൽ ബാധിത മേഖലയിലെ സിആർപിഎഫ് ക്യാമ്പ് സന്ദർശനത്തെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ‘ഇത് ആദ്യമായല്ല ഞാൻ ഇത്തരം ക്യാമ്പുകൾ സന്ദർശിക്കുന്നത്. ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം ഏകോപനം മെച്ചപ്പെട്ടു. നക്‌സലിസത്തിനെതിരായ മുന്നേറ്റം ഈ ശ്രമങ്ങൾക്ക് കാരണമായി. ഒരു വർഷത്തിനിടെ 900ൽ അധികം നക്‌സലുകളാണ് അറസ്റ്റിലായത്. 300 ഓളം പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 600ൽ അധികം പേർ കീഴടങ്ങി. മേഖലയിലെ 70 ശതമാനം നക്‌സൽ പ്രവർത്തനങ്ങളും ഇല്ലാതാക്കി. ഞങ്ങളെ സംബന്ധിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യസുരക്ഷയും ആദിവാസി സമൂഹങ്ങളുടെ വികസനവും പോലെ പ്രധാനമല്ല’- അമിത് ഷാ പറഞ്ഞു.

More Stories from this section

family-dental
witywide