വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. ജനുവരി 6നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുക. വൈസ് പ്രസിഡന്റാണ് വൈറ്റ് ഹൗസിലേക്ക് അമേരിക്കയുടെ 47 ാം പ്രസിഡന്റായി ആരാണ് എത്തുക എന്നത് പ്രഖ്യാപിക്കുക. നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് ജനുവരി 6ന് ഫലപ്രഖ്യാപനം നടത്തുക, അതിനാല്‍ത്തന്നെ ഭാഗ്യമുണ്ടെങ്കില്‍ അവര്‍ക്ക് സ്വന്തം വിജയം പ്രഖ്യാപിക്കാന്‍ അവസരം ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.
മുമ്പ് 1797ല്‍ ജോണ്‍ ആഡംസ്, 1801ല്‍ തോമസ് ജഫേഴ്‌സണ്‍, 1837ല്‍ മാര്‍ട്ടിന്‍ വാന്‍ ബ്യൂറന്‍, 1989ല്‍ ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷ് എന്നിവര്‍ക്കാണ് മുമ്പ് സ്വന്തം വിജയം പ്രഖ്യാപിക്കാന്‍ ഭാഗ്യമുണ്ടായത്.
അതേസമയം, ജോണ്‍ സി. ബ്രെക്കിന്റിഡ്ജ് (1861), റിച്ചാര്‍ഡ് നിക്‌സന്‍ (1961), അല്‍ ഗോര്‍ (2001). നോര്‍വെയിലായിരുന്നതിനാല്‍ ഹുബര്‍ട്ട് ഹംഫ്രി 1969ല്‍ ഇതില്‍ നിന്ന് രക്ഷപെട്ടു. പകരം റിച്ചാര്‍ഡ് റസ്സല്‍ (സെനറ്റ് പ്രൊടം പ്രസിഡന്റ്) എന്നിവര്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ വിജയം പ്രഖ്യാപിച്ച നിര്‍ഭാഗ്യവാന്മാരായിരുന്നു.
നിലവിലെ ട്രെന്‍ഡ് അനുസരിച്ച് 214 ഇലക്ടറല്‍ വോട്ടുകള്‍ക്ക് ട്രംപ് മുന്നിട്ടുനില്‍ക്കുമ്പോള്‍ കമലാ ഹാരിസിന് 179 ഇല്ക്ടറല്‍ വോട്ടുകളാണ് ഉള്ളത്.