‘ഗാസയുടെ ദുരിതത്തിൽ മൗനം പാലിക്കാനാകില്ല’; നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കമല ഹാരിസ്

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് സമാധാന ഉടമ്പടി മുദ്രവെക്കാനും ഫലസ്തീൻ എൻക്ലേവിലെ ദുരിതങ്ങളിൽ നിശബ്ദത പാലിക്കില്ലെന്നും പറഞ്ഞുകൊണ്ട് പ്രസിഡൻറ് സ്ഥാനാർത്ഥി കമല ഹാരിസ് വ്യാഴാഴ്ച യുഎസ് ഗാസ നയത്തിൽ വലിയ മാറ്റത്തിന് സൂചന നൽകി.

വിനാശകരമായ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമാണിതെന്ന്, ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ കമല ഹാരിസ് പറഞ്ഞു.

“കഴിഞ്ഞ ഒമ്പത് മാസമായി ഗാസയിൽ സംഭവിച്ചത് വിനാശകരമാണ്. മരിച്ച കുട്ടികളുടെയും വിശന്നിരിക്കുന്ന മനുഷ്യരുടെയും രണ്ടോ മൂന്നോ നാലോ തവണ പലായനം ചെയ്യേണ്ടി വരുന്ന മനുഷ്യരുടെയും ചിത്രങ്ങൾ തകർത്തു കളയുന്നു,” കമല ഹാരിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഈ ദുരന്തങ്ങൾക്ക് മുന്നിൽ നമുക്ക് മുഖം തിരിക്കാൻ കഴിയില്ല. കഷ്ടപ്പാടുകളിൽ തളർന്നുപോകാൻ സ്വയം അനുവദിക്കാനും നമുക്കാവില്ല, ഞാൻ നിശബ്ദയായിരിക്കില്ല.” നെതന്യാഹുവമായുള്ള കൂടിക്കാഴ്ചയിൽ നിലവിലെ സാഹചര്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കമല ഹാരിസ് പറഞ്ഞു.

“നിരപരാധികളായ മനുഷ്യരുടെ മരണം ഉൾപ്പെടെയുള്ള ദുരിതകളെക്കുറിച്ചും ഗാസയെക്കുറിച്ചും എൻ്റെ ഗൗരവമായ ആശങ്ക പ്രധാനമന്ത്രിയോട് പ്രകടിപ്പിച്ചു. അവിടെയുള്ള ഭയാനകമായ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള എൻ്റെ ഗൗരവമായ ആശങ്ക ഞാൻ വ്യക്തമാക്കി.”

More Stories from this section

family-dental
witywide