വിന്‍ഡ്ഷീല്‍ഡ് പൊട്ടി: യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

വാഷിംഗ്ടണ്‍: വിന്‍ഡ്ഷീല്‍ഡിന് പൊട്ടില്‍ സംഭവിച്ചതിനെത്തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം വഴിതിരിച്ചുവിട്ടു. 737-800 ബോയിംഗ് വിമാനത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 1627, ഹാരി റീഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ഡാള്ളസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് വിന്‍ഡ്ഷീല്‍ഡിന് തകരാര്‍ സംഭവിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് 166 യാത്രക്കാരും ഏഴ് ക്രൂ അംഗങ്ങളുമുള്ള വിമാനം കൊളറാഡോയിലെ ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി.

തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.