യുവനടിയായിരുന്നപ്പോൾ ലൈംഗികാതിക്രമം നേരിട്ടു: തുറന്നു പറഞ്ഞ് ഹോളിവുഡ് നടി വിനോണ റൈഡല്‍

ഹോളിവുഡ് സിനിമാ ജീവിതത്തിനിടയില്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി നടി വിനോണ റൈഡല്‍. തന്റെ ഇരുപതുകളിലും മുപ്പതുകളിലും പല തവണ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും അമേരിക്കന്‍ മാഗസിനായ എസ്‌ക്വയറിന് നല്‍കിയ അഭിമുഖത്തില്‍ വിനോണ വ്യക്തമാക്കി.

മിറാമാക്‌സ് സ്റ്റുഡിയോ സ്ഥാപകനും നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരേയും വിനോണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഹാര്‍വിയുടെ ലൈംഗികാതിക്രമത്തെ പ്രതിരോധിച്ചതിനെ തുടര്‍ന്ന് തന്റെ അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നും മിറാമാക്‌സ് തന്നെ അവഗണിച്ചുവെന്നും താരം പറയുന്നു. ഹാര്‍വിയുടെ പെരുമാറ്റം തന്നെ ഞെട്ടിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തെന്നും അത് ആത്യന്തികമായി തൻ്റെ കരിയറിൽ വലിയ നഷ്ടങ്ങളുണ്ടാക്കിയെന്നും അവർ പറയുന്നു.

“ഒരിക്കൽ എനിക്ക് ഹാർവി വെയ്ൻസ്റ്റീനുമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഞാൻ മിറാമാക്‌സ് ഓഫിസിലേക്ക് പോയി, ഞാൻ എൻ്റെ കൈ നീട്ടി, അയാൾ എൻ്റെ കൈ കുലുക്കി, ഞാൻ സോഫയിൽ ഇരുന്നു, ഞങ്ങൾ സംസാരിച്ചു, ഞാൻ തിരിച്ചു പോന്നു,” റൈഡർ പറഞ്ഞു. “പിന്നീട് ഒരു ഏജൻ്റ് വിളിച്ച് നീ എന്താണ് ചെയ്തതെന്ന് എന്നോട് ചേദിച്ചു. എനിക്കൊന്നും മനസ്സിലായില്ല, ഞാൻ അയാൾക്ക് കൈകൊടുത്തതായിരുന്നു പ്രശ്നം. അയാളെ പോലെ ഒരു മനുഷ്യന് അക്കാലത്ത് ജൂനിയർ ആർട്ടിസ്റ്റായിരുന്ന ഞാൻ കൈകൊടുത്തത് വലിയ അഹങ്കാരമായാണ് കണക്കാക്കപ്പെട്ടത്”

ആ സമയത്ത് റൈഡർ “ദി ഹൗസ് ഓഫ് ദി സ്പിരിറ്റ്സ്” എന്ന മിറാമാക്‌സ് സിനിമയിൽ പ്രവർത്തിച്ചിരുന്നു, അതിന്റെ നിർമ്മാണ വേളയിൽ വെയ്ൻസ്റ്റൈൻ തൻ്റെ വാതിലിൽ മുട്ടുന്നത് പതിവായിരുന്നു എന്നും റൈഡർ പറഞ്ഞു. എന്നാൽ ഇത്തരം അനുഭവങ്ങളെ കുറിച്ച് അറിവുണ്ടായിരുന്ന താൻ അതിനു വഴങ്ങിയില്ലെന്നും അതിനാൽ പിന്നീട് അവസരം കിട്ടിയില്ലെന്നും റൈഡർ വ്യക്തമാക്കി.

നിലവില്‍ ലൈംഗികാതിക്രമക്കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് ഹാര്‍വി. കാലിഫോര്‍ണിയ സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് 16 വര്‍ഷം തടവുശിക്ഷയാണ് ഹാര്‍വിക്കെതിരെ കോടതി വിധിച്ചത്.

Winona Ryder Says Some People Were Blatantly Sexually Harassing her as a Young Actor

More Stories from this section

family-dental
witywide