ന്യൂയോർക്ക്: വിസ്‌കോൺസിനിലെ മാഡിസണിലെ എബണ്ടൻ്റ് ലൈഫ് ക്രിസ്ത്യൻ സ്‌കൂളിൽ നടന്ന ദാരുണമായ വെടിവയ്പ്പിൽ പ്രതിയെന്ന് കരുതുന്ന 15 വയസ്സുള്ള നതാലി സാമന്ത റുപ്‌നോയുടെ കുറിപ്പുകൾ പുറത്ത്. ‘മനുഷ്യത്വത്തിനെതിരെയുള്ള യുദ്ധം’ എന്ന തലക്കെട്ടിൽ അസ്വസ്ഥജനകമായ കുറിപ്പുകളാണ് പുറത്തുവന്നത്. നതാലിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നാണ് കുറിപ്പുകൾ കണ്ടെടുത്തത്.
അവളുടെ പ്രചോദനങ്ങൾ, മാനസിക നില, ആക്രമണത്തിന് മുമ്പ് ശ്രദ്ധിക്കപ്പെടാതെ പോയ മുന്നറിയിപ്പ് അടയാളങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ് കുറിപ്പ്. നതാലിയുടെ ആക്രമണ സ്വഭാവം വെളിപ്പെടുത്തുന്നതാണ് കുറിപ്പുകളെന്ന് പൊലീസ് പറയുന്നു.
അവളുടെ കുടുംബത്തിൽ നിന്നുള്ള വൈകാരിക അവഗണനയുടെയും തിരസ്‌കരണത്തിൻ്റെയും മുറിവുകൾ നതാലിയെ ആഴത്തിൽ ബാധിച്ചു. അവളെ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു തെറ്റായാണ് മാതാപിതാക്കൾ കണ്ടത്. തൻ്റെ സഹപാഠികളോടുള്ള റുപ്‌നോയുടെ നീരസവും കുറിപ്പുകളിൽ പ്രകടമായിരുന്നു. സാമൂഹിക മാനദണ്ഡങ്ങളോടും മൂല്യങ്ങളോടുമുള്ള വെറുപ്പും കുറിപ്പുകളിൽ കണ്ടെത്തി. മനുഷ്യരാശിയുടെ ബാധയ്‌ക്കെതിരായ പടയാളി എന്നാണ് അവൾ സ്വയം വിശേഷിപ്പിച്ചത്. റുപ്‌നോയുടെ സോഷ്യൽ മീഡിയ സാന്നിധ്യം ഷൂട്ടിംഗിലേക്ക് നയിച്ച അവളുടെ മാനസികാവസ്ഥയുടെ നേർചിത്രമാണെന്ന് പൊലീസ് പറയുന്നു.