പ്രസിഡന്റ് മുയിസുവുമായി അടുക്കാന്‍ ദുര്‍ മന്ത്രവാദം നടത്തിയെന്ന് ആരോപണം; മാലിദ്വീപില്‍ വനിതാ മന്ത്രി അറസ്റ്റില്‍

ന്യൂഡല്‍ഹി: മാലിദ്വീപ് പ്രസിഡന്റിനെതിരായി ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച്
മാലദ്വീപ് പരിസ്ഥിതി മന്ത്രി അറസ്റ്റില്‍. മന്ത്രി ഫാത്തിമ ഷംനാസ് അലി സലീമിനെയാണ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഷംനാസിനൊപ്പം, പ്രസിഡന്റിന്റെ ഓഫീസില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന അവരുടെ മുന്‍ ഭര്‍ത്താവ് ആദം റമീസും രണ്ട് കൂട്ടാളികളും പിടിയിലായിട്ടുണ്ട്. മുയിസുമായി അടുക്കാന്‍ മന്ത്രവാദം ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജൂണ്‍ 23-നാണ് സംഭവം പുറത്തറിഞ്ഞത്. നാലുപേരെയും ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷംനാസിനെ മന്ത്രിസ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.

മുയിസു മേയറായിരിക്കെ ഷംനാസും ആരോപണവിധേയനായ മുന്‍ ഭര്‍ത്താവും മാലി സിറ്റി കൗണ്‍സില്‍ അംഗങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം മാലിദ്വീപ് പ്രസിഡന്റായി മുയിസു തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, ഷംനാസ് കൗണ്‍സിലില്‍ നിന്ന് രാജിവച്ച് സംസ്ഥാന മന്ത്രിയായി നിയമിതയായി. സംഭവത്തില്‍ മാലിദ്വീപ് സര്‍ക്കാരോ പ്രസിഡന്റിന്റെ ഓഫീസോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

More Stories from this section

family-dental
witywide