2007 മുതൽ 100 ബില്ല്യൺ ഡോളർ നഷ്ടം, ഇനി സബ്സിഡി നൽകേണ്ടതില്ലെന്ന് ട്രംപ്! തപാൽ വകുപ്പ് സ്വകാര്യവത്കരിക്കാൻ നീക്കം

വാഷിങ്ടൺ: യുഎസ് തപാൽ സേവനം സ്വകാര്യവത്കരിക്കാൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നഷ്ടം ചൂണ്ടിക്കാട്ടിയാണ് സ്വകാര്യവത്കരണ നീക്കം. ഉപഭോക്തൃ ഷിപ്പിംഗ്, ബിസിനസ് വിതരണ ശൃംഖല, ഫെഡറൽ ജോലികൾ എന്നിവയെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. വാഷിംഗ്ടൺ പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്.

കൊമേഴ്‌സ് സെക്രട്ടറി നോമിനിയായ ഹോവാർഡ് ലുട്‌നിക്കിനോടും മാർ-എ-ലാഗോയിലെ ട്രാൻസിഷൻ ഉദ്യോഗസ്ഥരുമായും ട്രംപ് ആശയം ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. സെപ്തംബർ 30 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 9.5 ബില്യൺ ഡോളറിൻ്റെ അറ്റ ​​നഷ്ടമാണ് വകുപ്പിനുണ്ടായത്. മുൻ വർഷത്തേക്കാൾ 3 ബില്യൺ ഡോളർ വർധനയാണ് നഷ്ടത്തിലുണ്ടായത്. 2007 മുതലുള്ള തപാൽ സേവനത്തിൻ്റെ ആകെ നഷ്ടം ഇപ്പോൾ 100 ബില്യൺ ഡോളർ കവിഞ്ഞു.

ഈ മാസം ആദ്യം, ഏജൻസിയെ സ്വകാര്യവത്കരിക്കാനുള്ള സാധ്യതയെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ തേടാൻ ട്രംപ് ട്രാൻസിഷൻ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. വാർഷിക സാമ്പത്തിക നഷ്ടങ്ങൾക്കിടയിലും മെയിൽ ഏജൻസിക്ക് സർക്കാർ സബ്‌സിഡികൾ തുടരുന്നതിനെക്കുറിച്ച് ട്രംപ് ആശങ്ക പ്രകടിപ്പിച്ചു.

എലോൺ മസ്‌കിൻ്റെയും വിവേക് ​​രാമസ്വാമിയുടെയും നേതൃത്വത്തിൽ ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റിൽ ജോലി ചെയ്യുന്ന ഉദ്യോ​ഗസ്ഥരും യുഎസ്‌പിഎസിലെ പ്രധാന മാറ്റങ്ങളെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

More Stories from this section

family-dental
witywide