ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ സേനാ പിന്മാറ്റം : സ്വാഗതം ചെയ്ത് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) നിന്നും ഇരു രാജ്യങ്ങളുടെയും സൈനികരെ അടുത്തിടെ തിരിച്ചു വിളിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ ‘പിരിമുറുക്കം കുറയുന്നതിനെ സ്വാഗതം ചെയ്ത് അമേരിക്ക.

വാഷിംഗ്ടണ്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ വിഷയത്തില്‍ ഇന്ത്യന്‍ പക്ഷവുമായി ചര്‍ച്ച നടത്തുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ”ഇരു രാജ്യങ്ങളും എല്‍എസിയിലെ കേന്ദ്രങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അതിര്‍ത്തിയിലെ പിരിമുറുക്കം കുറയുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു” മില്ലര്‍ ചൊവ്വാഴ്ച പ്രാദേശിക പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, കിഴക്കന്‍ ലഡാക്ക് സെക്ടറിലെ ദെപ്സാങ്, ഡെംചോക്ക് മേഖലകളിലെ സേനാ പിന്മാറ്റ പ്രക്രിയ ഏതാണ്ട് അവസാനിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 21 ന്, കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പട്രോളിംഗ് നടത്തുന്നതിന് ചൈനയുമായി ഇന്ത്യ ഒരു കരാര്‍ പ്രഖ്യാപിച്ചു, ഇത് നാല് വര്‍ഷത്തെ സൈനിക തര്‍ക്കം അവസാനിക്കുന്നതിലേക്ക് നയിച്ചു.

More Stories from this section

family-dental
witywide