ലണ്ടൻ: മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽമാറും മുമ്പേ ബ്രിട്ടനിൽ വീണ്ടും കത്തിയാക്രമണം. ബ്രിട്ടനിലെ ലെസ്റ്റർ സ്ക്വയറിൽ തിങ്കളാഴ്ച സ്ത്രീക്കും 11 വയസ്സുള്ള പെൺകുട്ടിക്കും കുത്തേറ്റു. ഗുരുതര പരിക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടിയയെങ്കിലും കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
രണ്ടാഴ്ച മുമ്പ് സൗത്ത്പോർട്ടിൽ ടൈലർ സ്വിഫ്റ്റിന്റെ സംഗീത പരിപാടിക്കിടെ കുത്തേറ്റ് മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ടത് രാജ്യത്താകെ അക്രമസംഭവങ്ങൾക്ക് കാരണമായിരുന്നു. ലണ്ടനിലേക്ക് കുടിയേറിയെത്തിയ മുസ്ലിം യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചതോടെയാണ് പ്രതിഷേധം ആക്രമണത്തിലേക്ക് വഴിമാറിയത്. കുടിയേറ്റ വിരുദ്ധ കലാപമായി മാറിയതോടെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു.
woman and girl stabbed in Britain