കാസർകോട് അമ്മയെയും മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് ചീമേനിയിൽ അമ്മയേയും രണ്ടു മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സജന(32), മക്കളായ ഗൗതം(8), തേജസ്(4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്റെ നി​ഗമനം. പഞ്ചായത്തിലെ ജീവനക്കാരിയാണ് സജന. കെഎസ്ഇബി സബ് എൻജിനീയർ ടി.എസ് രഞ്ജിത്തിന്റെ ഭാര്യയാണ്. ഒന്നാം നിലയിൽ ഉച്ചയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറഞ്ഞത്.

Woman and two children found dead in house

More Stories from this section

family-dental
witywide