പോയിൻ്റ് ബ്ലാങ്ക് റേഞ്ചിൽ 7 മാസം പ്രായമുള്ള കുഞ്ഞിനെ വെടിവച്ചു; ഫിലാഡൽഫിയയിൽ സ്ത്രീ അറസ്റ്റിൽ – വിഡിയോ

ഫിലാഡൽഫിയ: പോയിൻ്റ് ബ്ലാങ്ക് റേഞ്ചിൽ കുഞ്ഞിനും മാതാപിതാക്കൾക്കും നേരെ വെടിയുതിർത്ത സ്ത്രീയെ അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന സംഭവം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഫിലാഡൽഫിയയിലെ ഡൊമിനിക് ബിലിപ്‌സ് എന്ന സ്ത്രീയാണ് വെടിയുതിർത്തത്. എഴു മാസം പ്രായമായ കുഞ്ഞിനാണ് വെടിയേറ്റത്. ഭാഗ്യത്തിന് വെടികൊണ്ടത് കുട്ടിയുടെ കാലിനാണ്. കുട്ടി സ്ട്രോളറിലായിരുന്നു. ഉടൻ തന്നെ കുട്ടിയെ ഒരു കണ്ടുനിന്നുരുന്ന ഒരാൾ ആശുപത്രിയിൽ എത്തിച്ചു. വിഡിയോ ദൃശ്യങ്ങളിൽ വെടിയുതിർത്ത ശേഷം വളരെ കൂളായി അക്രമിയായ സ്ത്രീ നടന്നു പോകുന്നത് കാണാം. മൂന്നു തവണ ഇവർ വെടിയുതിർത്തിട്ടുണ്ട്.

മൂന്നുപേരും അക്രമം നടന്ന പ്രദേശത്ത് ഉള്ളവരല്ല. ഇവർ എന്തിന് ഇവിടെ വന്നു എന്നോ ഇവർ തമ്മിൽ എന്ത് ഇടപാടാണ് നടന്നതെന്നോ അറിയില്ല.

കുട്ടിയുടെ പരുക്ക് ഗുരുതരമല്ല. സംഭവം നടന്ന ഉടൻ തന്നെ അക്രമിയായ സ്ത്രീയും മാതാപിതാക്കളും സ്ഥലത്തു നിന്നു രക്ഷപ്പെട്ടു. ഏതോ കേസിൽ വാറൻ്റുള്ളവരാണ്കുട്ടിയുടെ മാതാപിതാക്കൾ. അതിനാൽ അവർ സംഭവം കണ്ടു നിന്ന ഒരാളോട് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ട ശേഷം സംഭവ സഥ്ലത്തു നിന്ന് മുങ്ങുകയായിരുന്നു.

പിന്നീട് അന്വേഷണത്തിൽ കുട്ടിയുടെ മാതാപിതാക്കളേയും അക്രമിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

woman arrested after shooting infant at point-blank