ലക്‌നൗ: പ്രണയത്തില്‍ നിന്നും പിന്മാറി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് യുവതിയുടെ പക വീട്ടല്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. 24 വയസ്സുകാരനാണ് കാമുകന്‍. യുവതിക്ക് ഇരുപത്തിരണ്ടും.
പ്രണയത്തില്‍നിന്നു പിന്മാറിയതിന് കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തിയാണ് യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. പിന്നാലെ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു.
എട്ടു വര്‍ഷമായി ഇവരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍, യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ക്രൂരകൃത്യം. യുവാവ് വിവാഹത്തിന് തയാറെടുക്കുന്നു എന്ന വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്നു കാണണമെന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. യുവതിയും യുവാവും അപകടനില തരണം ചെയ്തു.