മുംബൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ സമൃദ്ധി ഭവാനെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഐടി ജീവനക്കാരിയായ യുവതിയുടെ പ്രസവം നാളെയായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ രാംലല്ല പ്രതിഷ്ഠാ സമയത്ത് തന്നെ പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന് സമൃദ്ധി ഭവാനെ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസവം ഇന്ന് നടത്തിയത്. ഇന്ന് 12.30നാണ് കുഞ്ഞ് ജനിച്ചതെന്നും അമ്മയും മകനും സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ തന്നെ പ്രസവ ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ഡോക്ടര്‍ ചന്ദ്രകാന്ത് ബറൂരെ പറഞ്ഞു. ഈ ദിവസത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രാമന്റെ ഗുണഗണങ്ങള്‍ ഉണ്ടാകുമെന്ന വിശ്വാസത്തെത്തുടര്‍ന്ന് ഇതേ ആവശ്യം ഉന്നയിച്ച് വിവിധ ആശുപത്രികളില്‍ നിരവധി ഗര്‍ഭിണികള്‍ തങ്ങളുടെ ഡോക്ടര്‍മാരെ സമീപിച്ചിരുന്നു.