തീവണ്ടി തട്ടി യുവതി മരിച്ചു, മകളെന്നു കരുതി ഓടിവന്ന വയോധികൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് വടകരയിൽ തീവണ്ടി തട്ടി സ്ത്രീ മരിച്ചതിനുപിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വയോധികൻ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം പാലോളിപ്പാലം ആക്കൂന്റവിട ഷർമിള (48)യാണ് ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ തീവണ്ടി തട്ടി മരിച്ചത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെതുടർന്ന് ഏഴുമണിയോടെയാണ് നാട്ടുകാർ ഷർമിളയെ കണ്ടെത്തിയത്.

ഈ സമയത്ത് ഇവിടെയെത്തിയ റിട്ട. അധ്യാപകൻ കറുകയിൽ കുറ്റിയിൽ രാജൻ മാസ്റ്ററാണ് (73) കുഴഞ്ഞുവീണുമരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു മകളുടെ പേര് ഷർമ്യയെന്നാണ്. മകളാണോ അപകടത്തിൽപ്പെട്ടതെന്ന ആധിയോടെയാണ് ഇദ്ദേഹം എത്തിയത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുടുംബശ്രീ യോഗത്തിനുശേഷം സമീപത്തെ ഒരു മരണവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് ഷർമിളക്ക് അപകടം സംഭവിച്ചത്. അംഗജനാണ് മരിച്ച ശർമിളയുടെ ഭർത്താവ്. മക്കൾ: കാവ്യ, കൃഷ്ണ.

ഇരിങ്ങൽ സ്കൂൾ റിട്ട. അധ്യാപകനാണ് മരിച്ച രാജൻ. ഭാര്യ: ജയ. മക്കൾ: ഷർമ്യ, റിഞ്ചു. മരുമക്കൾ: സോനു (ചോയ്‌സ് ഓട്ടോ പാർട്സ്), രാജേഷ് (യുഎൽസിസിഎസ്).

Woman died by being hit by train and an Oldman died out of heart failure by hearing this

More Stories from this section

family-dental
witywide