ഡോക്ടറില്ല; ബിഹാറിൽ കമ്പൗണ്ടർ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു

ഡോക്ടറുടെ അഭാവത്തിൽ കമ്പൗണ്ടർ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് 28 കാരിയായ യുവതി മരിച്ചു. ബിഹാറിലെ സമസ്തിപൂരിലെ ഒരു സ്വകാര്യ ഹെൽത്ത് കെയർ സെൻ്ററിലാണ് സംഭവം. ബബിത ദേവി എന്ന സ്ത്രീയാണ് മരിച്ചത്.

സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
ബിഹാറിൻ്റെ തലസ്ഥാനമായ പട്‌നയിൽ നിന്ന് 80 കിലോമീറ്റർ അകലെ സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരി എന്ന സ്ഥലത്താണ് സംഭവം നടന്നത്.

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി യുവതിയെ അനീഷ ഹെൽത്ത് കെയർ സെൻ്റർ എന്ന സ്ഥാപനത്തിലാണ് കൊണ്ടുപോയത്. രണ്ട് നിലകളുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ചെറിയ ഹെൽത്ത് കെയർ സെൻ്റർ പ്രവർത്തിക്കുന്നത്. അവരവിടെ എത്തിയപ്പോൾ ഡോക്ടർ സ്ഥലത്തില്ല എന്ന് ഒരു ജീവനക്കാരി ബന്ധുക്കളോട് പറഞ്ഞിരുന്നു. തുടർന്ന്, കമ്പൗണ്ടർ ശസ്ത്രക്രിയ നടത്തി.
11 മണിയോടെ യുവതിയുടെ ശസ്ത്രക്രിയ ആരംഭിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷം അവർ യുവതിയെ ആംബുലൻസിൽ കയറ്റി മോഹൻപൂരിലെ (ഏകദേശം 10 കിലോമീറ്റർ അകലെ) ആശുപത്രിയിൽ എത്തിച്ചു. ബന്ധുക്കളോട് യുവതിയുടെ അവസ്ഥയെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന് വീട്ടുകാർ പറയുന്നു. ബബിത ദേവി അവിടെ വച്ചു തന്നെ മരിച്ചതായി ബന്ധുക്കൾ പറയുന്നു.

മോഹൻപൂരിൽ നിന്ന് ബബിതാദേവിയുടെ മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ മൃതദേഹം അനീഷ ഹെൽത്ത് കെയർ സെൻ്ററിലെത്തിച്ച് പ്രതിഷേധം നടത്തി. മുസ്രിഘരാരി നഗരത്തിലെ ഒരു ആരോഗ്യ പരിപാലന കേന്ദ്രത്തിലും ഡോക്ടർമാർ ഇല്ലെന്നും കോമ്പൗണ്ടർമാർ എന്നറിയപ്പെടുന്ന ജൂനിയർ സ്റ്റാഫാണ് എല്ലാ മെഡിക്കൽ നടപടിക്രമങ്ങളും നടത്തുന്നതെന്നും ഇവർ പറയുന്നു. എന്തായായും ശസ്ത്രക്രിയ നടത്തിയവർ ഒളിവിലാണ്.

Woman Died During Birth Control Surgery By Compounder In Bihar

More Stories from this section

family-dental
witywide