ന്യൂ യോർക്ക് സബ്‌വേ ട്രെയിനിൽ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ തീവച്ചു കൊന്നു, പ്രതി പിടിയിൽ

ന്യൂയോർക്കിലെ ബ്രൂക്ലിനിൽ സബ്‌വേ ട്രെയിനിൽ സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി പിടിയിൽ.

ബ്രൂക്ലിനിലേക്കുള്ള എഫ് ട്രെയിൻ സ്ത്രീ ഉറങ്ങുകയായിരുന്നു. പ്രതി അവരുടെ സമീപം എത്തി ലൈറ്റർ ഉപയോഗിച്ച് അവരുട വസ്ത്രത്തിന് തീയിട്ടു. തീ പടർന്ന് ആ സ്ത്രീ അവിടെ വച്ചു തന്നെ വെന്തു മരിച്ചു. മറ്റൊരു സബ് വേ ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിലായി. ബ്രൂക്ക്ലിനിലെ കോണി ഐലൻഡ്-സ്റ്റിൽവെൽ അവന്യൂ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ.

ആക്രമണത്തിന് മുമ്പ് ഒരു വഴക്കും നടന്നിട്ടില്ല,കൊലപ്പെടുത്തിയ പ്രതി ഈ സ്ത്രീയെ പരിചയമുള്ള വ്യക്തിയുമല്ല. സ്‌റ്റേഷനിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ഓടിയെത്തിയപ്പോഴേക്കും മുഴുവൻ തീപിടിച്ച് നിന്നു കത്തുന്ന സ്ത്രീയെയാണ് കണ്ടത്.

പ്രതി ട്രെയിനിൽ നിന്ന് ഇറങ്ങി ഓടി മറ്റൊരു ട്രെയിനിൽ കയറിയെങ്കിലും പൊലീസ് പിടിച്ചു.

Woman dies after being set on fire on NYC subway

More Stories from this section

family-dental
witywide