തൊടുപുഴ: ചെമ്മീൻ കഴിച്ചതിന് പിന്നാലെ ആശുപത്രിയിലായ യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ആണ് മരിച്ചത്. അലർജി മൂർഛിച്ചതിനെത്തുടർന്നാണ് ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ് ആയിരുന്നു നികിത. ഏപ്രിൽ ആറിനാണ് നികിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടർന്നുാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രി പതിനൊന്നോടെ മരിച്ചു. മരണത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി.
വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മരണകാരണം സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.
Woman dies due strong allergy after eating prawn curry