കെൻ്റക്കിയിൽ നദിക്കു മുകളിൽ തൂങ്ങിയാടിയ ട്രക്കിൽ നിന്ന് വനിതാ ഡ്രൈവറെ രക്ഷിച്ചു – വിഡിയോ

കെൻ്റക്കിയിലെ ലൂയിസ്‌വില്ലിൽ ഒരു വനിതാട്രക്ക് ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു. ഓഹിയോ നദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരി തകർത്ത് മുന്നോട്ടുപോയ കൂറ്റൻ ട്രക്ക് ഭാഗ്യത്തിന് നദിയിലേക്ക് വീണില്ല. നദിക്കു മുകളിൽ തൂങ്ങിക്കിടന്ന ട്രക്കിൽ നിന്ന് വനിതാ ഡ്രൈവറെ അഗ്നിശമന സേന രക്ഷിക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്.

ഇടിയുടെ അഘാതത്തിൽ ക്രാഷ് ബാരിയർ തകരുകയും ട്രക്കിന്റെ കാബിൻ നദിയിലേക്ക് തൂങ്ങിനിൽക്കുകയുമായിരുന്നു. ഉടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. മുക്കാൽ മണിക്കൂർ കൊണ്ട് ഡ്രൈവറെ പുറത്തെടുക്കാൻ സാധിച്ചു. യുവതിക്ക് സാരമായ പരുക്കുകളില്ല.  

അപകട കാരണം അറിവായിട്ടില്ല. എന്തായാലും പാലം കുറച്ചു നാളത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വലിയ അപകടമാണ് സംഭവിച്ചതെങ്കിലും മനസാന്നിധ്യത്തോടെ അതിനെ അഭിമുഖീകരിക്കുകയും അഗ്നിശമന സേന അംഗങ്ങളോട് പൂർണമായി സഹകരിക്കുകയും ചെയ്ത വനിതാ ഡ്രൈവറെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

അഗ്നിശമന സേനയുടെ ധീരമായ രക്ഷാപ്രവർത്തനത്തെ സിറ്റി മേയർ ക്രെയിഗ് ഗ്രീൻബെർഗ് അഭിനന്ദിച്ചു. സിസ്കോ കമ്പനിയുടെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ഇനി ട്രക്കിനെ പാലത്തിൽ നിന്ന് കരകയറ്റുക എന്ന വലിയ ജോലി ബാക്കി കിടക്കുന്നുണ്ട്.

Woman driver Rescued From Truck Dangling Off a Bridge

More Stories from this section

family-dental
witywide