തൃശൂരിൽ യാത്രക്കിടെ കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു; ‘അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’

തൃശൂര്‍: യാത്രക്കിടെ തൃശൂരിൽ യുവതി കെ എസ് ആര്‍ ടി സി ബസില്‍ പ്രസവിച്ചു. തൃശൂര്‍ പേരാമംഗലത്ത് വെച്ചാണ് കെ എസ് ആര്‍ ടി സി ബസിനുള്ളിൽ യാത്രക്കാരിയായ യുവതി പ്രസവിച്ചത്. 37കാരിയായ സെറീന എന്ന യുവതിയാണ് ബസില്‍ വെച്ച് പ്രസവിച്ചത്. പെണ്‍കുഞ്ഞിനാണ് ഇവർ ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞിനെയും ഉടൻതന്നെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സംഭവം ഇങ്ങനെ

അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലാണ് സംഭവം ഉണ്ടായത്. യാത്രക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കെ എസ് ആര്‍ ടി സി ബസ് യുവതിയെയും കൊണ്ട് അമല ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവതി കുഞ്ഞിനെ പ്രസവിച്ചിരുന്നു. ബസിലെ സ്ത്രീ യാത്രക്കാരും യുവതിക്ക് ആവശ്യമായ സഹായം ചെയ്തു. ബസില്‍ വെച്ച് തന്നെ പ്രസവം എടുക്കുകയായിരുന്നു. ഉടൻ തന്നെ ബസില്‍ നിന്ന് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.

Woman gives birth on KSRTC bus in Thrissur

More Stories from this section

family-dental
witywide