മൂന്നാം വയസിൽ തുടങ്ങിയ അമേരിക്കൻ ജീവിതം കഴിഞ്ഞ വർഷം ഉപേക്ഷിച്ച് വിയറ്റ്‌നാമിലേക്ക് കുടിയേറിയ യുവതിയുടെ കഥയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. വിയറ്റ്‌നാമില്‍ ജനിച്ച കവി വു എന്ന 33 കാരിയാണ് 30 വർഷങ്ങൾക്ക് ശേഷം തന്റെ മാതൃരാജ്യത്തേക്ക് തിരികെയെത്തിയത്. വേഗതയേറിയ അമേരിക്കൻ ജീവിതം മടുത്തതായിരുന്നു നാട്ടിലേക്ക് മടങ്ങാൻ കാരണം. കുറച്ചുകൂടി സാവധാനത്തില്‍ മുന്നോട്ട് പോകുന്ന ജീവിതം ആഗ്രഹിച്ച കവി ജന്മനാടായ വിയറ്റ്‌നാമിലേക്ക് എത്തുകയായിരുന്നു.
കുറച്ച് ജോലി ചെയ്യാനും ഒരുപാട് കാര്യങ്ങള്‍ നിരീക്ഷിക്കാനും വേണ്ടിയാണ് താന്‍ വിയറ്റ്‌നാമിലേക്ക് എത്തിയതെന്ന് കവി വു പറഞ്ഞു. വിയറ്റ്‌നാമില്‍ ആഴ്ചയില്‍ 8 മുതല്‍ 15 മണിക്കൂര്‍ വരെയാണ് കവി ജോലി ചെയ്യുന്നത്. ഫ്രീലാന്‍സ് ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ്, വീഡിയോഗ്രാഫര്‍ എന്നീ ജോലികളാണ് കവി ചെയ്യുന്നത്. ഇതിലൂടെ പ്രതിമാസം 11000 ഡോളര്‍ (9.25 ലക്ഷം രൂപ) ആണ് കവി സമ്പാദിക്കുന്നത്. വിയറ്റ്‌നാമില്‍ ഒരാഴ്ച എത്ര മണിക്കൂര്‍ ജോലി ചെയ്യണമെന്ന് തനിക്ക് തീരുമാനിക്കാന്‍ കഴിയുന്നുണ്ടെന്ന് കവി പറഞ്ഞു.
യുഎസിലെ ജീവിതം വളരെ തിരക്കുപിടിച്ചതായിരുന്നു എന്ന് കവി വു പറഞ്ഞു. ഓരോ നിമിഷവും താന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കവി പറഞ്ഞു. ആ സമയത്താണ് ജീവിതത്തിന് ഒരിടവേള വേണമെന്ന് തോന്നിയതെന്നും കവി പറഞ്ഞു. തുടര്‍ന്ന് 2023 ആഗസ്റ്റിലാണ് കവി അമേരിക്ക വിട്ടത്. ഇന്ന് വിയറ്റ്‌നാമിലെ ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ് കവി വു താമസിക്കുന്നത്. അവധിക്കാലത്തെ ഓര്‍മ്മിക്കുന്ന രീതിയിലാണ് തന്റെ ഓരോ ദിവസവും എന്നും കവി വു പറഞ്ഞു.വിയറ്റ്‌നാം-അമേരിക്ക യുദ്ധം നടക്കുന്ന സമയത്താണ് കവി വുവും കുടുംബവും വിയറ്റ്‌നാം വിട്ട് അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് കവിയുടെ കുടുംബം ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാക്കി. പഠനകാലത്ത് യുഎസിലെ ന്യൂനപക്ഷ വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്കായി കവി വു നിലയുറപ്പിച്ചു. വിയറ്റ്‌നാമിലേക്ക് തിരിച്ചെത്തിയത് ഒരു അനുഗ്രഹമായി കവി കണക്കാക്കുന്നു.
തന്റെ കുടുംബവേരുകളെ അടുത്തറിയാനും ഇതിലൂടെ സാധിക്കുന്നുണ്ടെന്ന് കവി പറഞ്ഞു. വിയറ്റ്‌നാമിലെ ജീവിതം കുറച്ചുകൂടി സാവധാനത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് കവി പറഞ്ഞു. വിയറ്റ്‌നാമിലെ കോഫി ഷോപ്പുകളില്‍ മണിക്കൂറുകള്‍ ചെലവഴിക്കാനാകുമെന്നും യുഎസില്‍ ഇതേപ്പറ്റി ചിന്തിക്കാന്‍ പോലുമാകില്ലെന്നും കവി പറഞ്ഞു.