ബെംഗളൂരു: ബെംഗളൂവിലെ ചന്ദാപുരയിൽ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നിലയിൽ നഗ്നമായ മൃതദേഹം കണ്ടെത്തി. 25കാരിയായ ബംഗാൾ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽനിന്നു രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കിയത്. സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ വിളിച്ചു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിൽ മുറികളോ ക്ഷതങ്ങളോ ഉണ്ടായിരുന്നില്ല.
കൊലപാതകം, ബലാത്സംഗം, തെളിവുകൾ അപ്രത്യക്ഷമാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. സോഫ്റ്റ്‍വെയർ എൻജിനീയറായ സംഗേത് ഗുപ്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. ഒരു മാസം മുൻപു ഫ്‌ളാറ്റ് വാടകയ്‌ക്ക് സമീപിച്ചപ്പോൾ യുവതിയുടെ പിതാവാണെന്ന് സ്വയം പരിചയപ്പെടുത്തിയ 40 വയസ്സിൽ താഴെയുള്ള ഒരാൾ വന്നിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉടമ സൂക്ഷിച്ചിരുന്നില്ല. തൊട്ടടുത്ത് താമസിക്കുന്ന ഒഡിഷ സ്വദേശിയുടെ നിർദേശപ്രകാരമാണു ഫ്ലാറ്റ് വാടകയ്ക്കു നൽകാൻ ഉടമ സമ്മതിച്ചത്. വാടകക്ക് നിർദേശിച്ച ആളെയും കാണാനില്ല.
Woman naked dead body dound in Bengaluru flat