ഷമീറ മരിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു, വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചു; നയാസിന്റെ ആദ്യ ഭാര്യയും പ്രതി, ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ ഷെമീറയും കുഞ്ഞും മരിച്ച സംഭവത്തില്‍ കൂടുതൽ നടപടികളിലേക്ക് കടന്ന പൊലീസ്. ഷെമീറയുടെ ഭർത്താവ് നയാസിന്‍റെ ആദ്യ ഭാര്യയെയും കേസിൽ പ്രതിയാക്കി. നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. മരണപ്പെട്ട യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പൊലീസ് റജീനയെയും പ്രതി ചേർത്തത്.

വീട്ടില്‍ പ്രസവിക്കാൻ ശ്രമിച്ച് ഷെമീറ മരിക്കുന്ന സമയത്ത് റജീനയും മകളും സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയുണ്ട്. യുവതി മരിച്ചതിന് പിന്നാലെ റജീനയുടെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചികിത്സ കിട്ടാതെ യുവതി മരിക്കാൻ ഇവർ കാരണക്കാരായോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഷെമീറയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ഇവരും തടഞ്ഞിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഷെമീറയെ വീട്ടില്‍ പ്രസവിക്കാന്‍ റെജീന പ്രേരിപ്പിച്ചുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് റജീനയെയും പ്രതി ചേർത്തത്. എന്നാഷ കേസെടുത്തതിന് പിന്നാലെ റജീന ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

നിലവിൽ കേസിൽ മൂന്ന് പ്രതികളാണ് ഉള്ളതെന്നാണ് വിവരം. ഭര്‍ത്താവ് നയാസ്, അക്യുപങ്ചര്‍ ചികിത്സകന്‍ ഷിഹാബുദ്ദീൻ, റെജീന എന്നിവരാണ് പ്രതികൾ. ചികിത്സ നല്‍കാതെ ഷെമീറയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. കേസിൽ അറസ്റ്റിലായ നയാസ് പൊലീസ് കസ്റ്റഡിയിലും ഷിഹാബുദ്ദീന്‍ റിമാന്‍ഡിലാണ്. നയാസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നയാസിന്റെ കസ്റ്റഡി നീട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. ഷിഹാബുദ്ദീനെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെടും.

Woman newborn dies after giving birth at home case against husband nayas first wife

More Stories from this section

family-dental
witywide