വനിതാ ഉദ്യോഗസ്ഥർക്ക് 2 ദിവസത്തെ ആർത്തവ അവധി അനുവദിക്കണം: പൊലീസ് അസോസിയേഷന്റെ പ്രമേയം

കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്ന് കേരള പൊലീസ് അസോസിയേഷന്റെ പ്രമേയം. എറണാകുളം ജില്ലാ കമ്മിറ്റിയുടെ 38–ാമത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സർക്കാരിനും പൊലീസ് അധികൃതർക്കും സമര്‍പ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ‍ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്റേത്.

ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് സേനയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. അനുവദനീയമായ ഡ്യൂട്ടി ഓഫ് നിർബന്ധിതമായി നൽകണമെന്നും സമ്മേളനത്തിൽ ആവശ്യമുയര്‍‍ന്നു. മൊബൈൽ ഫോൺ റീ ചാർജ് ചെയ്യുന്നതിന് കുറഞ്ഞത് 250 രൂപയെങ്കിലും അലവൻസായി അനുവദിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.

Woman police officers must have to 2 days fdop

More Stories from this section

family-dental
witywide