ടെഹ്റാൻ: ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പാട്ടുപാടിയതിന് ഇറാനിൽ യുവതിയെ അറസ്റ്റ് ചെയ്തു. സാറ ഇസ്മയ്ലി എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ആമി വിൻഹൗസിന്റെ ബാക് ടു ബാക് എന്ന പാട്ടാണ് സാറ പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതെ പാടിയത്.
അറസ്റ്റിന് ശേഷം സാറ എവിടെയാണെന്ന് അറിയില്ലെന്ന് സുഹൃത്തുക്കളും കുടുംബവും പറഞ്ഞു. ഇറാനിൽ പൊതുസ്ഥലത്ത് സ്ത്രീകൾ ഹിജാബ് ധരിക്കാത്തത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അറസ്റ്റിനെതിരെ ഇറാനിയൻ ഗായികയും ബെർലിൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകയുമായ ഫറാവസ് ഫർവർദിൻ രംഗത്തുവന്നു.
നേരത്തേ മഹ്സ അമീനി എന്ന പെൺകുട്ടി തട്ടം ശരിയായി ധരിക്കാത്തതിനെ തുടർന്ന് അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ രാജ്യത്ത് വ്യാപക പ്രതിഷേധമുയർന്നിരുന്നു.
Woman singer arrested in Iran for not wearing Hijab