ക്ലീവ് ലാൻഡിൽ ഒരു ഗ്രോസറി സ്റ്റോറിൻ്റെ പാർക്കിങ് സ്ലോട്ടിൽ വച്ച് മൂന്നു വയസ്സുള്ള കുഞ്ഞിനെ അപരിചിതയായ സ്ത്രീ കുത്തിക്കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയ്ക്കും കുത്തേറ്റു. ജൂലിയൻ എന്ന ആൺകുട്ടിക്കും അമ്മ മാർഗോട്ട് വുഡിനുമാണ് കുത്തേറ്റത്. അമ്മയുടെ പരുക്ക് ഗുരുതരമല്ല. അക്രമിയായ സ്ത്രീയെ ഇവർക്ക് മുൻപരിചയമില്ല, ആക്രമണ കാരണവും അറിയില്ല. അക്രമണം നടത്തിയ ബിയോങ്ക എല്ലിസ് എന്ന സ്ത്രീയെ പിന്നീട് അറസ്റ്റ് ചെയ്തു.
ക്ലീവ്‌ലാൻഡിന് 15 മൈൽ അകലെയുള്ള നോർത്ത് ഓൾസ്റ്റെഡിലുള്ള ജയൻ്റ് കില്ലർ ഗ്രോസറി ഷോപ്പിൻ്റെ പാർക്കിങ് ലോട്ടിലായിരുന്നു സംഭവം. വാങ്ങിച്ച സാധനങ്ങൾ കാറിൽ എടുത്തുവയ്ക്കുകയായിരുന്നു അമ്മ. കുഞ്ഞ് ഷോപ്പിംഗ് കാർട്ടിൽ ഇരിക്കുമ്പോൾ അക്രമി കത്തിയുമായി എത്തി കുട്ടിയെ കുത്തി. അമ്മ ഓടിയെത്തിയപ്പോൾ അമ്മയേയും കുത്തി. കുട്ടിയുടെ മുതുകിലും മുഖത്തും കുത്തേറ്റു.
ഗ്രോസറി സ്റ്റോറിനു സമീപമുള്ള ഒരു കടയിൽ നിന്ന് രണ്ട് കത്തികൾ മോഷ്ടിച്ച അക്രമി ഗ്രോസറി സ്റ്റോറിൽ എത്തുകയും അമ്മയും കുഞ്ഞിനേയും കണ്ട് പിന്തുടരുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. അക്രമിക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു.
വാർത്ത – പിപി ചെറിയാൻ
Woman Stabs a 3 year old boy to death in Cleveland