തൃശൂർ പെരിഞ്ഞനത്തെ ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന പെരിഞ്ഞനം കുറ്റിലക്കടവ് ഉസൈബ (56) മരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവർ ഇന്നു പുലർച്ചെയാണ് മരിച്ചത്. പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽനിന്നാണ് ഇവർ കുഴിമന്തി കഴിച്ചത്.
ശനിയാഴ്ച വൈകിട്ട് ഇവിടെനിന്നു കുഴിമന്തി കഴിച്ച നൂറോളം പേർക്ക് വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്നു. പാർസൽ വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
Woman who was under treatment for food poison from Kuzhimanthi died