ബംഗളൂരു: ബംഗളൂരു വയലിക്കാവലിൽ 26 കാരിയായ യുവതിയുടെ മൃതദേഹം 30 കഷണങ്ങളാക്കി അപ്പാർട്ട്മെൻ്റിലെ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. അപ്പാർട്ട്‌മെൻ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ശരീരഭാഗങ്ങൾ കുറച്ചുകാലമായി ഫ്രിഡ്ജിനുള്ളിൽ ഉണ്ടായിരുന്നതായി കരുതുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിഞ്ഞതായി അഡീഷണൽ പൊലീസ് കമ്മീഷണർ (വെസ്റ്റ്) സതീഷ് കുമാർ വ്യക്തമാക്കി.
മാളിലെ ജീവനക്കാരിയാണ് ഇവർ. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമാണ് ഉള്ളത്. ഹേമന്ത് ദാസ് എന്നയാളാണ് യുവതിയുടെ ഭർത്താവ്. ബെംഗളൂരു സെൻട്രൽ ഡിവിഷൻ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു.
“പ്രാഥമിക അന്വേഷണത്തിന് ശേഷം ഞങ്ങൾ കൂടുതൽ വിവരങ്ങൾ അറിയിക്കും. മറ്റൊരു സംസ്ഥാനക്കാരിയായ അവർ ബെംഗളുരുവിൽ താമസിച്ചുവരികയായിരുന്നു,” സതീഷ് കുമാർ പറഞ്ഞു.
“വയാലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ബിഎച്ച്കെ വീടാണിത്. 26 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം ഇന്നുണ്ടായതല്ലെന്ന് പ്രഥമദൃഷ്ട്യാ മനസിലായി. പെൺകുട്ടിയെ ഞങ്ങൾ തിരിച്ചറിഞ്ഞു. പക്ഷേ നമുക്ക് പ്രാഥമിക അന്വേഷണം പൂർത്തിയാക്കാം,” സതീഷ് കുമാർ പറഞ്ഞു.