‘ജനാധിപത്യത്തിൻ്റെ കൊലപാതകം’; ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് നടത്തിയ പ്രിസൈഡിംഗ് ഓഫീസർ ബാലറ്റ് പേപ്പറുകളിൽ തിരിമറി കാട്ടിയെന്ന് വ്യക്തമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

“ഇങ്ങനെയാണോ അദ്ദേഹം തിരഞ്ഞെടുപ്പ് നടത്തുന്നത്? ഇത് ജനാധിപത്യത്തെ പരിഹസിക്കുകയാണ്. ഇത് ജനാധിപത്യത്തിൻ്റെ കൊലപാതകമാണ്. ഈ മനുഷ്യനെ പ്രോസിക്യൂട്ട് ചെയ്യണം,” വിവാദ തെരഞ്ഞെടുപ്പിൻ്റെ വീഡിയോ കണ്ടതിന് ശേഷം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

കോൺഗ്രസ്-എഎപി സഖ്യത്തിലെ 8 സ്ഥാനാർത്ഥികളുടെ വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതോടെയാണ് വിജയിയായി പ്രഖ്യാപിച്ചത്.

35 അംഗ കോർപറേഷനിൽ ബിജെപിക്ക് 14ഉം എഎപിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എഎപി മത്സരിച്ചത്. എന്നാൽ, എഎപിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബിജെപിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 ആണ്. ‘ഇൻഡ്യ’ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് ‘അസാധു’വായി പ്രഖ്യാപിച്ചതാണ് നിർണായകമായത്. വോട്ടെണ്ണുമ്പോൾ പ്രിസൈഡിങ് ഓഫിസർ ചില അടയാളങ്ങളിട്ട് ​കൃത്രിമം നടത്തിയെന്ന് വിഡിയോ പങ്കുവെച്ച് എഎപി ആരോപിച്ചിരുന്നു.

More Stories from this section

family-dental
witywide