വിദ്യാർഥിനിക്ക് സഹായ ഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ

ന്യൂജേഴ്‌സി: നിർധനയായ വിദ്യാർഥിനിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സഹായഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ. കോട്ടയം സ്വദേശിനിയായ വിദ്യാർഥിനിയാണ് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജന്‍റെ ഉന്നത വിദ്യാഭ്യാസ സഹായപദ്ധതിക്ക് അർഹയായത്. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ പ്രസിഡന്റ് ജിനേഷ് തമ്പി വിദ്യാർഥിനിയുടെ വീട്ടിലെത്തി തുക കൈമാറി. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ വനിതാ ഫോറത്തിന്‍റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്.

സമൂഹത്തിനൊരു കൈത്താങ്ങ് എന്ന ലക്ഷ്യവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ മുന്നോട്ടു പോകുന്നതിൽ അഭിമാനമുണ്ടെന്ന് ചെയർമാൻ ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്, വനിതാ ഫോറം മുൻ പ്രസിഡന്റ് മിലി ഫിലിപ്പ്, ഇപ്പോഴത്തെ വനിതാ ഫോറം പ്രസിഡന്റ് സരൂപ അനിൽ, ചാരിറ്റി ഫോറം പ്രസിഡന്റ് സോമൻ ജോൺ തോമസ്, വൈസ് പ്രസിഡന്റ് അഡ്മിൻ ബൈജുലാൽ ഗോപിനാഥൻ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലപ്മെന്റ് ഡോ റെയ്ന റോക്ക് എന്നിവർ അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide