വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജന്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ലണ്ടന്‍: ലണ്ടന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജന്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ജെയിംസ് പാത്തിക്കലിന്റെ പ്രാര്‍ത്ഥനാഗാനത്തിലൂടെയാണ് പരിപാടികര്‍ തുടങ്ങിയത്. സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു.

വേള്‍ഡ് മലയാളി കാണ്‍സില്‍ യൂറോപ്പ് റീജന്‍ പ്രസിഡന്റ് ജോളി എം.പടയാട്ടില്‍ സ്വാഗതവും ചെയര്‍മാന്‍ ഗോപാല പിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, യൂറോപ്പ് റീജന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ എന്നിവര്‍ റിപ്പബ്ലിക് ദിന സന്ദേശവും നല്‍കി.

പ്രമുഖ അഭിഭാഷകനായ അഡ്വ. റസല്‍ ജോയി, മനശാസ്ത്രജ്ഞനായ ഡോ. ജോര്‍ജ് കാളിയാടന്‍, മാധ്യമ പ്രവര്‍ത്തകനും, സാഹിത്യകാരനുമായ കാരൂര്‍ സോമന്‍, ജര്‍മനിയിലെ ബോണിലുള്ള ഐക്യ രാഷ്ട്രസഭയുടെ അഡ്മിനിസ്ട്രീവ് ഓഫിസര്‍ സോമരാജ് പിള്ള, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പിന്റോ കന്നംമ്പള്ളി, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സന്‍ മേഴ്സി തടത്തില്‍, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് അറ മ്പന്‍കുടി, ഗ്ലോബല്‍ വിമന്‍സ് ഫോറാം പ്രസിഡന്റ് പ്രഫസര്‍ ഡോ. ലളിത മാത്യും, അജ്മന്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി സ്വപ്‌നന ഡേവിഡ്, ഗ്ലോബല്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചെറിയാന്‍ ടി കീക്കാട്, ദുബായ് പ്രൊവിന്‍സ് പ്രസിഡന്റ് കെ.എ. പോള്‍സന്‍, ഇന്ത്യ റീജന്‍ ജനറല്‍ സെക്രട്ടറി ഡോ. അജി അബ്ദുള്ള, പ്രഫസര്‍ അന്നക്കുട്ടി ഫിന്‍ഡെ, രാജു കുന്നാട്ട്, യൂറോപ്പ് റീജന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപിള്ളി, ഇര്‍മന്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ചിനു പടയാട്ടില്‍, ജോണ്‍ മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളി കലാകാരന്മാര്‍ ഒരുക്കിയ കലാ സാംസ്‌കാരിക വിരുന്നും പരിപാടിക്ക് ദൃശ്യവിരുന്നേകി. ജോസുകുട്ടി കവലച്ചിറ, സോബിച്ചന്‍ ചേന്നങ്കര, ലിതീഷ് രാജ് പി. തോമസ് (ഗായകര്‍ – യൂറോപ്പ്) ടിയാന, സ്മിത ഷാന്‍ മാത്യു (ഗായികമാര്‍ – അമേരിക്ക), ബിജോ കളീക്കല്‍, അനൂപ് തോമസ് ബൈജു കിരണ്‍, ഡേവിഡ് ഗീവര്‍ഗീസ്, രാഗേഷ് കുറുഷ്, അനുഗ്രഹ ഡേവീഡ്, ബാവ റാകേല്‍ സാമുവല്‍, ജോവാന്‍ ബിജോ, സുസന്‍ ചെറിയാന്‍ (സംഘഗാനം – അജ്മന്‍ പ്രൊവിന്‍സ്), അപര്‍ണ അനൂപ് (ഡാന്‍സ് – അജ്മന്‍ പ്രൊവിന്‍സ്, ഫിജി സാവിയോ, എയ്ഞ്ചല്‍ ജോഹിന്‍, ജെയ്‌സി ബിജു, മന്‍ജു റിന്റോ, ലീനാ ജോണി (ഗ്രൂപ്പ് ഡാന്‍സ് – അയര്‍ലന്‍ഡ് പ്രൊവിന്‍സ്) ഷിക്ക പ്രവീണ്‍ (ഡാന്‍സ് – അജ്മല്‍ പ്രൊവിന്‍സ്) അന്ന മേരി സെബാസ്റ്റ്യന്‍, ഹെവന്‍സ് ഷൈജു, എയ്ഞ്ചല്‍ തോമസ്, അനിറ്റ സൈജോ, അല്‍ഗ ജിന്നി, അലീന ജോയ്, അനഘ പ്രസാദ് (ഗ്രൂപ്പ് ഡാന്‍സ് – സര്‍ഗം സ്റ്റാര്‍സ് ഇന്ത്യ) തുടങ്ങിയവരുടെ ഗാനങ്ങളും നൃത്തനൃത്യങ്ങളും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പകിട്ടേകി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുറോപ്പ് റീജന്‍ ട്രഷറര്‍ ഷൈബു ജോസഫ് കൃതജ്ഞത പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 25 നാണ്.

More Stories from this section

family-dental
witywide