ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ലോക സണ്‍ഡേ സ്‌കൂള്‍ ദിനം ആഘോഷിച്ചു

മെസ്‌ക്വിറ്റ്(ഡാളസ്): ലോക സണ്‍ഡേ സ്‌കൂള്‍ ദിനം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബര്‍ 3 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ദേവാലയ പരിസരത്തു സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലിക്കു ലീന പണിക്കര്‍, തോമസ് ഈശോ, ജോതം സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് ദേവാലയത്തിനകത്ത് പ്രവേശിച്ചശേഷം വിശ്വാസികള്‍ക്ക് അഭിമുഖമായി ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ ക്വയര്‍ മാസ്റ്റര്‍ സുബി കൊച്ചമ്മയുടെ നേതൃത്വത്തില്‍ ‘നന്മയിന്‍ ദീപം തെളിയുകയായി’ എന്ന ഉദ്ഘാടന ഗാനം ഗാനമാലപിച്ചു.

ലോക സണ്‍ഡേ സ്‌കൂള്‍ ദിനം പ്രത്യേക ആരാധനക്ക് വികാരി റവ ഷൈജു സി ജോയിക്കൊപ്പം ജാനറ്റ് ഫിലിപ്പ്, രോഹന്‍ ചേലഗിരി, & മിസ് ലിയ തരിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന വിശുദ്ധകുര്‍ബാനക്ക് റവ ഷൈജു സി ജോയി മുഖ്യ കാര്‍മീകത്വം വഹിച്ചു. അബിയന്‍ അലക്‌സ്, ജേഡന്‍ ജേക്കബ് എന്നിവര്‍ സഹ കാര്‍മീകരായിരുന്നു. ഏബല്‍ ചാക്കോ, ക്രിസ്റ്റീന്‍ അലക്‌സ് എന്നിവര്‍ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ട്വിങ്കിള്‍ ടോബി സന്ദേശം നല്‍കി. എലീജ റിനു തോമസ് പ്രാര്‍ത്ഥിച്ചു

തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ ലീ മാത്യു ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചു. സണ്‍ഡേ സ്‌കൂളിലെ അധ്യാപകര്‍ക്ക് തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തിനുള്ള സേവനത്തിനു റവ. ഷൈജു സി. ജോയ്, ബിനി ടോബി, രേഷ്മ ജെഹോഷ് എന്നിവര്‍ ചേര്‍ന്നു അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ഭദ്രാസനാടിസ്ഥാനത്തില്‍ ലഭിച്ച മെറിറ്റ് അവാര്‍ഡുകളുടെ വിതരണവും നിര്‍വഹിച്ചു. റവ.ഷൈജു സി.ജോയ്‌യുടെ പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ സമാപിച്ചു.

(വാര്‍ത്ത: പി.പി ചെറിയാന്‍)