ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു: ‘ഗുസ്തി ജയിച്ചു, ഞാൻ തോറ്റു’

ഭാരക്കൂടുതലിൻ്റെ പേരിൽ ഒളിംപിക് മെഡൽ നഷ്ടമായ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘‘ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകർന്നിരിക്കുന്നു. എനിക്ക് ഇപ്പോൾ കൂടുതൽ ശക്തിയില്ല’’ എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ പോസ്റ്റിൽ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്.

പാരീസ് ഒളിംപിക്സിൽ ഫൈനൽ മത്സരത്തിന് തൊട്ടു മുമ്പ് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫൊഗാട്ട് അയോഗ്യയാക്കപ്പെട്ട് പുറത്തായ സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിനേഷ് ഫൊഗാട്ട് ഏപ്രിലിൽ എക്‌സിൽ എഴുതിയ ഒരു കുറിപ്പ് വീണ്ടും ചർച്ചയാവുകയാണ്.

ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങൾക്കോരുങ്ങുന്ന തന്റെ കൂടെയുള്ള കോച്ചുമാരും ഫിസിയോമാരും തങ്ങൾ ലൈംഗികാതിക്രമം ആരോപിച്ച ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ കൂട്ടാളികളാണെന്നും. അവർ തനിക്കെതിരെ ഗൂഢാലോചന നടത്തുമെന്ന സംശയമുണ്ടെന്നും പറയുന്ന വിനേഷ്, മത്സരത്തിനിടയിൽ അവർ നൽകുന്ന എന്തെങ്കിലും പാനീയം തന്റെ ശാരീരികാവസ്ഥയെ ബാധിക്കാനും അത് മത്സരത്തിൽ പ്രതിഫലിക്കാനും സാധ്യതയുണ്ടെന്നാണ് പറയുന്നത്.

തന്റെ കൂടെയുള്ള കോച്ചിനും ഫിസിയോയ്ക്കും കേന്ദ്രസർക്കാർ അംഗീകാരം നൽകാത്തതുകൊണ്ട് അവർക്ക് പാരീസിലേക്ക് തന്നെ അനുഗമിക്കാൻ സാധിക്കില്ല എന്നും അത് തന്റെ പ്രകടനത്തെ ബാധിക്കുമെന്നും വിനേഷ് കുറിപ്പിൽ പറയുന്നുണ്ട്.

തന്റെ കോച്ചിനുൾപ്പെടെ അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് വിനേഷ് ഫൊഗാട്ട് നിരവധി തവണ സായി, ടോപ്സ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷിച്ചിരുന്നെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ലെന്നും ഇനി ഈ രാജ്യത്ത് വളർന്നു വരുന്ന താരങ്ങളെല്ലാം ഇത് തന്നെ അനുഭവിക്കേണ്ടി വരുമോ എന്നും വിനേഷ് കുറിപ്പിൽ എഴുതിയിരുന്നു.

Wrestler Vinesh Phogat announces retirement: ‘Wrestling won, I lost’

More Stories from this section

family-dental
witywide