കേന്ദ്ര സാഹിത്യ അക്കാദമി പരിപാടി കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു, പ്രതിഷേധിച്ച് വിശിഷ്ടാഗത്വം രാജിവച്ച് സി രാധാകൃഷ്ണൻ

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ടാഗത്വം പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ രാജിവച്ചു. അക്കാദമി പരിപാടി കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് സി രാധാകൃഷ്ണൻ രാജിവച്ചത്. രാജിക്കത്ത് അക്കാദമി സെക്രട്ടറിയ്ക്ക് അയച്ചു കൊടുത്തു. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നതാണെന്ന് രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കി.

സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ കടുത്ത പ്രതിഷേധം അറിയിക്കുന്നതായും രാധാകൃഷ്ണൻ രാജി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രോഗ്രാമില്‍ ആരുടേയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തി പ്രത്യേക ക്ഷണപത്രം അയച്ചത്. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് സ്വയംഭരണാവകാശം നിലനിര്‍ത്തുന്ന സാഹിത്യഅക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇതു സംഭവിക്കുന്നത്. കഴിഞ്ഞ തവണ സഹമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാൽ ഇത് ആവർത്തിക്കുകയാണ്. ജനാധിപത്യപരമായ സ്വയഭരണാവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ അക്കാദമി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അക്കാദമിയുടെ വിശിഷ്ടാംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം രാജികത്തിൽ വ്യക്തമാക്കി.

Writer C Radhakrishnan resigned from the post in Kendra Sahitya Akademi

More Stories from this section

family-dental
witywide