ന്യൂഡൽഹി: പൗരന്മാരുടെ രാഷ്ട്രീയ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി അമേരിക്കൻ നീതിന്യായ വ്യവസ്ഥയ്ക്ക് ഇരട്ടത്താപ്പാണെന്ന് ഇന്ത്യൻ-അമേരിക്കൻ ടെക് സംരംഭകനും മുൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ വിവേക് രാമസ്വാമി.
എക്‌സിലെ ഒരു പോസ്റ്റിൽ, ചരിത്രം പരിശോധിക്കുമ്പോൾ യുഎസിൽ നേരത്തെ നീതി നടപ്പാക്കിയിരിരുന്നത് തൊലിയുടെ നിറത്തെ അടിസ്ഥാനമാക്കിയാണെന്നും, ഇപ്പോൾ അത് രാഷ്ട്രീയ അഭിപ്രായങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും രണ്ടും അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
“രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ്, നിങ്ങളുടെ ചർമ്മത്തിൻ്റെ നിറത്തെ അടിസ്ഥാനമാക്കി രണ്ട് നീതിന്യായ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. ഇന്ന് നിങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി രണ്ട് നീതിന്യായ മാനദണ്ഡങ്ങളുണ്ട്. അത് അന്നും ഇന്നും തെറ്റാണ്.” രാമസ്വാമി എക്‌സിൽ എഴുതി.