
സാന്‍ഫ്രാന്‍സിസ്‌കോ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് പണിമുടക്കിയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് എക്‌സില്‍ തകരാര്‍ സംഭവിച്ചതെന്നാണ് ഡൗണ്ടേജ് ട്രാക്കിംഗ് സൈറ്റായ Downdetector.com റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉപയോക്താക്കള്‍ ഉള്‍പ്പെടെ നിരവധി സ്രോതസ്സുകളില്‍ നിന്നുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുഎസില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:54 മുതല്‍ രാത്രി 7:54വരെ ഏകദേശം നാലുമണിക്കൂറോളമാണ് എക്‌സ് തടസ്സപ്പെട്ടത്. യുഎസില്‍ 37,000 ലധികം പേരെ ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ, ഏപ്രിലില്‍ എക്‌സ് പണിമുടക്കിയിരുന്നു.