ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ

ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന . ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരനായ സിൻവാർ തെക്കൻ ഗാസയിൽ കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഇസ്രായേലി ഡ്രോണിന് നേരെ വടി എറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ഡ്രോൺ സമീപത്ത് കറങ്ങി നടക്കുമ്പോൾ സിൻവാർ ഒരു പൊടിപിടിച്ച കസേരയിൽ ഇരിക്കുന്നത് വിഡിയോയിൽ കാണാം. തെക്കൻ ഗാസ നഗരമായ റഫയിൽ സിൻവാർ ഒളിച്ചിരുന്ന കെട്ടിടം ടാങ്ക് ആക്രമണത്തിലൂടെ തകർക്കുകയായിരുന്നു ഇസ്രയേൽ.

തകർന്ന ഈ കെട്ടിടത്തിലേക്ക് ഇസ്രയേൽ ഡ്രോൺ അയച്ചു. ആ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പിന്നീട് ഇസ്രയേൽ സേന വെടിവയ്പിലൂടെ സിൻവാറിനെ കൊലപ്പെടുത്തിയെത്തി എന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിൻവാറിൻ്റെ ദേഹത്ത് നിരവധി മുറിവുകളുണ്ടായിരുന്നു എങ്കിലും തല തുളച്ചു കയറിയ വെടിയുണ്ടയാണ് മരണ കാരണം എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു.

ഗാസയില്‍ ഏറ്റുമുട്ടലില്‍ മൂന്നു പേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കിയത്. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതിനുശേഷമാണ് കൊല്ലപ്പെട്ടത് യഹിയ തന്നെയാണ് ഇസ്രയേല്‍ സ്ഥിരീകരിച്ചത്. ഡിഫന്‍സ് ഫോഴ്സിന്റെ ഒരു യൂണിറ്റ് റാഫയിലെ താല്‍ അല്‍ സുല്‍ത്താനില്‍ ബുധനാഴ്ച്ച പട്രോളിങ് നടത്തിയെന്നും കെട്ടിടങ്ങളുടെ മറവിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച യഹിയ ഉള്‍പ്പെടെ മൂന്നുപേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തി കൊലപ്പെടുത്തിയെന്നുമാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടത്.

കഴിഞ്ഞ വർഷം ഒക്‌ടോബർ 7 ന് ഇസ്രായേലിനു നേരെയുണ്ടായ മാരകമായ ഹമാസ് ആക്രമണത്തിന് ഉത്തരവാദി സിൻവാറായിരുന്നു എന്ന് കരുതപ്പെടുന്നു. ആ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ഗാസയിലേക്ക് ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടർന്ന്ഗാ സയിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ 42,500 പേർ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Yahya Sinwar Before death video released by IDF

More Stories from this section

family-dental
witywide