വാഷിങ്ടൺ: ഏദൻ ഉൾക്കടലിൽ യുഎസ് യുദ്ധക്കപ്പലിനും ബ്രിട്ടീഷ് എണ്ണക്കപ്പലായ മാർലിൻ ലുവാണ്ടയ്ക്കും നേരെ ഹൂതികളുടെ മിസൈൽ ആക്രണം. ആക്രണത്തിൽ കപ്പലുകൾക്ക് തീ പിടിച്ചു. തിരിച്ചടിക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു.
ട്രേഡിംഗ് സ്ഥാപനമായ ട്രാഫിഗുരയുടെ പേരിലാണ് ഇന്ധന ടാങ്കർ പ്രവർത്തിപ്പിച്ചത്. ചെങ്കടലിലൂടെ കടന്നുപോകുമ്പോൾ ഒരു മിസൈൽ മാർലിൻ ലുവാണ്ടയിൽ പതിച്ചതായി കമ്പനി സ്ഥിരീകരിച്ചു.
റഷ്യയിൽനിന്നുള്ള ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. സൈനിക കപ്പൽ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണയ്ക്കാൻ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പൽ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് കാർണിക്കു നേരെയാണ് ഹൂതി ആക്രമണമുണ്ടായത്. ഗാസയിൽ ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾക്ക് മറുപടിയായാണ് ചെങ്കടലിലൂടെ പോയ കപ്പലുകളെ ഹുതികൾ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.
ആക്രമണ വിവരം കപ്പലിൽ നിന്ന് സിഗ്നൽ ലഭിച്ചതായി യുസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആർക്കും പരിക്കുകൾ ഇല്ല എന്ന് യുഎസ് ഉദ്യഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഏദനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് വെച്ചായിരുന്നു ആക്രമണമെന്ന് യു.കെ.എം.ടി. ഒ. (UK Maritime Trade Operations) അറിയിച്ചു. സൈനിക കപ്പൽ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണക്കാൻ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പൽ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഹൂതി കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും ഹൂതികൾ കപ്പലുകൾക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നവംബർ മുതൽ ഹൂതികൾ ചെങ്കടലിൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്.