ട്രെക്കിങ്ങിനിടെ ഹൃദയാഘാതം: യോഗഗുരു ശരത് ജോയ്സ് യുഎസിൽ അന്തരിച്ചു

അഷ്ടാംഗ യോഗയുടെ പ്രയോക്താവും സെലിബ്രിറ്റി യോഗാ ഗുരുവുമായ ആർ.ശരത് ജോയിസ് (53) യുഎസിൽ അന്തരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ യുഎസിലെ വിർജീനിയയിൽ ഹൃദയാഘാത്തെ തുടർന്നാണ് മരിച്ചത്.

സഹോദരി ശർമിള മഹേഷും വിർജീനിയ സർവകലാശാലയിലെ യോഗ പ്രോഗ്രാം മാനേജർ ജോൺ ബൾട്ട്മാനുമാണ് അദ്ദേഹത്തിൻ്റെ മരണം അറിയിച്ചത്. താൻ സന്ദർശിച്ചിരുന്ന ഷാർലറ്റ്‌സ്‌വിൽ സർവകലാശാലയുടെ കാമ്പസിനടുത്തുള്ള മല കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

അദ്ദേഹത്തിൻ്റെ മുത്തച്ഛൻ കൃഷ്ണ പട്ടാഭി ജോയിസാണ് 1990-കളിൽ യോഗയെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തിയത്.

ഗ്വിനെത്ത് പാൽട്രോ, മഡോണ എന്നിവരെപ്പോലുള്ള സെലിബ്രിറ്റികൾ ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. മൈസൂരുവായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം. ഒരു മാസത്തെ യുഎസ് ടൂറിന് എത്തിയതായിരുന്നു ശരത് . ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആയിരക്കണക്കിന് ശിഷ്യന്മാർ ശരത്തിന്റെ വർക്ക്‌ഷോപ്പുകളിൽ പങ്കെടുത്തിരുന്നു, യോഗ സംബന്ധിച്ച പുസ്തകങ്ങളും രചിച്ചുണ്ട്.

യോഗയുടെ മറ്റ് രൂപങ്ങളെ അപേക്ഷിച്ച് ശാരീരികമായി ആയാസകരമായ അഷ്ടാംഗ യോഗ ഒരു ഫിറ്റ്നസ് ടെക്നിക്കായി കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്.

Yoga Guru Sharat Jois died at US due to Heart Attack

More Stories from this section

family-dental
witywide