‘വിഐപി സംസ്കാരം ഉപേക്ഷിക്കൂ, ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലൂ’; മന്ത്രിമാർക്ക് മുന്നറിയിപ്പുമായി യോഗി

ലക്നൗ: മന്ത്രിമാരോട് വിഐപി സംസ്കാരം ഉപേക്ഷിക്കാനും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നിർദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലേറ്റ കനത്ത തിരിച്ചടിയെ തുടർന്നാണ് മുന്നറിയിപ്പ്. പ്രവർത്തനങ്ങളിൽ വിഐപി സംസ്കാരം പ്രതിഫലിപ്പിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

സർക്കാർ ജനങ്ങളുടേതാണ്. ജനങ്ങളുടെ ക്ഷേമമാണു മുഖ്യം. സമൂഹത്തിന്റെ അവസാന നിരയിൽ നിൽക്കുന്ന വ്യക്തികളുടെ പ്രശ്നങ്ങൾ, പ്രതീക്ഷകൾ, ആവശ്യങ്ങൾ എന്നിവ പരിഹരിക്കപ്പെടണമെന്നും യോ​ഗി പറഞ്ഞു. മൂന്നാം തവണ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിച്ചു.

യുപിയിൽ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. തുടർന്ന് യോ​ഗിക്കും വിമർശനങ്ങളേറ്റു. 80 സീറ്റുകളുള്ള യുപിയിൽ 33 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. 2019ൽ 62 സീറ്റിലായിരുന്നു ജയം. 2019ൽ 18.11% വോട്ട് നേടിയ എസ്പി ഇക്കുറി 33.59% വോട്ട് നേടി. കോൺഗ്രസ് 6.36 ശതമാനത്തിൽനിന്ന് 9.46 ശതമാനത്തിലേക്ക് വോട്ടുവിഹിതം ഉയർത്തി.

Yogi adityanath warns ministers after loksabha election defeat