സീതയെ സംശയിച്ച നാട്ടുകാരല്ലേ; ബിജെപിയുടെ തോൽവിൽ അയോധ്യക്കാരെ പഴിചാരി രാമായണം സീരിയൽ താരം

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ താൻ നിരാശനാണെന്ന് രാമാനന്ദ് സാഗറിൻ്റെ ‘രാമായണ’ത്തിൽ ലക്ഷ്മണനായി വേഷമിട്ട നടൻ സുനിൽ ലാഹിരി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“തിരഞ്ഞെടുപ്പ് ഫലം കാണുമ്പോൾ ഞാൻ വളരെ നിരാശനാണ്. ആദ്യം, വോട്ടിംഗ് വളരെ കുറവായിരുന്നു, പിന്നീട് ഈ ഫലം. ജനങ്ങളോട് വോട്ട് ചെയ്യാൻ ഞാൻ നിരന്തരം അഭ്യർത്ഥിച്ചെങ്കിലും ആരും ഗൗനിച്ചില്ല. ഇപ്പോൾ ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കും. പക്ഷേ ഈ സർക്കാരിന് അഞ്ച് വർഷം സുഗമമായി പ്രവർത്തിക്കാൻ കഴിയുമോ എന്ന് ചിന്തിക്കേണ്ട കാര്യമാണ്,” അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

തെലുങ്ക് ചിത്രമായ ബാഹുബലിയിൽ കട്ടപ്പ എന്ന കഥാപാത്രം ബാഹുബലിയെ പിന്നില്‍ നിന്നു കുത്തുന്ന ചിത്രവും സുനിൽ ലാഹിരി പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ബാഹുബലിയെ ബിജെപിയായും കട്ടപ്പയെ അയോധ്യയായും ചിത്രീകരിച്ചിരിക്കുന്നു. ‘“വനവാസം കഴിഞ്ഞ് മടങ്ങിയെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോധ്യ പൗരന്മാരാണ് ഇവരെന്ന കാര്യം നമ്മള്‍ മറന്നുപോയി. ദൈവത്തെപ്പോലും നിഷേധിക്കുന്നവരെ എന്ത് വിളിക്കും? സ്വാർത്ഥതയാണിത്. അയോധ്യയിലെ പൗരന്മാർ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. അവരെയോർത്ത് ലജ്ജിക്കുന്നു.”

More Stories from this section

family-dental
witywide