ന്യൂഡല്‍ഹി : വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി സമാജ്വാദി പാര്‍ട്ടി എംപി ജയാ ബച്ചനും രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖറും. ജയ ബച്ചനെ, ജയ അമിതാഭ് ബച്ചന്‍ എന്ന് അഭിസംബോധന ചെയ്തതിനെച്ചൊല്ലിയാണ് ജഗദീപ് ധന്‍കറും പ്രതിപക്ഷവും നേര്‍ക്കുനേര്‍ വാക്‌പോരില്‍ എത്തിയത്.
താനൊരു അഭിനേതാവാണ്, ആളുകളുടെ ശരീരഭാഷയും ഭാവങ്ങളും മനസിലാകും. നിങ്ങളുടെ സംസാരരീതി ശരിയല്ല’, എന്നാണ് ജയ ബച്ചന്‍ ഉപരാഷ്ട്രപതിയോട് പറഞ്ഞത്. എന്നാല്‍ ‘നിങ്ങള്‍ ഒരു സെലിബ്രിറ്റിയായിരിക്കാം, പക്ഷേ, സഭയില്‍ മര്യാദ പാലിക്കണമെന്നാണ് ധന്‍കര്‍ പ്രതികരിച്ചത്.
വാക്‌പോരിനെ തുടര്‍ന്ന് പ്രതിഷേധവുമായി പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കാട്ടി പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തുടര്‍ച്ചയായി അവസരം നിഷേധിക്കുന്നുവെന്ന്
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു.